സി.പി.എം പയ്യന്നൂർ ഏരിയ സമ്മേളനം ഡിസം: 7 -9

 

പയ്യന്നൂർ: ∙ സിപിഎം ഏരിയാ സമ്മേളനം ഡിസംബർ ഏഴു മുതൽ ഒൻപതു വരെ കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നടക്കും. ഏഴിനു കോറോം രക്തസാക്ഷി നഗറിൽ നിന്നു പതാക ജാഥയും പുത്തൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നു കൊടിമര ജാഥയും പുറപ്പെട്ട് വൈകിട്ട് ആറിനു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ കെ.വിജയകുമാർ പതാക ഉയർത്തും. എട്ടിനു രാവിലെ 10നു നടക്കുന്ന പ്രതിനിധി സമ്മേളനം കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും.

ഡിസംബർ ഒൻപതിനു വൈകിട്ട് നാലിനു പാലക്കുന്ന് കേന്ദ്രീകരിച്ച് വൊളന്റിയർ മാർച്ചും പ്രകടനവും തുടർന്നു പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം പി.കെ.ബിജു ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ 168 പ്രതിനിധികൾ പങ്കെടുക്കും. ഏരിയയിൽ 12 ലോക്കലുകളിലായി 220 ബ്രാഞ്ചുകളും 3452 അംഗങ്ങളുമുണ്ട്. വർഗ ബഹുജന സംഘടനകളിൽ ഒന്നര ലക്ഷം മെംബർമാരുണ്ട്. കഴിഞ്ഞ സമ്മേളനത്തിനു ശേഷം 19 ശതമാനം മെംബർമാരുടെ വർധന ഉണ്ട്. 21 പുതിയ ബ്രാ​ഞ്ചുകൾ രൂപീകരിച്ചു. സമ്മേളന ഭാഗമായി വിവിധ പരിപാടികൾ നടന്നുവരുന്നു. ഇന്നു രണ്ടിനു കരിവെള്ളൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പോരാളി സംഗമം നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർ‌ത്തിയായതായി ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനൻ, വി.നാരായണൻ‌, പി.വി.കുഞ്ഞപ്പൻ, കെ.വിജയകുമാർ, കെ.നാരായണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

 

Leave a Reply

Top