സിപിഎം പെരിങ്ങോം ഏരിയാ സമ്മേളനം

പയ്യന്നൂർ: സിപിഎം പെരിങ്ങോം ഏരിയാ സമ്മേളനം ഡിസംബർ 10നും 11നും പെരിങ്ങോത്ത് മുനയൻകുന്ന് രക്തസാക്ഷിനഗറിൽ ‍നടക്കും. 10നു രാവിലെ ടി.ഗോവിന്ദൻ നഗറിൽ ‍നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 180 പ്രതിനിധികൾ പങ്കെടുക്കും.11നു വൈകിട്ടു നാലിന് കെ.പി.നഗർ കേന്ദ്രീകരിച്ച് വൊളന്റിയർ മാർച്ചും പ്രകടനവും നടക്കും. പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവി ഉദ്ഘാടനം ചെയ്യും. കെ.പി.സഹദേവൻ, എംഎൽഎമാരായ സി.കൃഷ്ണൻ, ടി.വി.രാജേഷ്, എം.പ്രകാശൻ, വി.നാരായണൻ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളായി ഇന്നു വൈകിട്ടു മൂന്നിന് ചെറുപുഴയിൽ നടക്കുന്ന സെമിനാർ സി.കെ.ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഏഴിന് മാതമംഗലത്ത് നടക്കുന്ന സെമിനാർ പി.വിശ്വനും എട്ടിന് മാത്തിൽ സി.എസ്.സുജാതയും ഉദ്ഘാടനം ചെയ്യും.

Leave a Reply

Top