ജില്ലാ സ്‌കൂൾ കലോത്‌സവം: കണ്ണൂർ നോർത്തിന് കിരീടം

പയ്യന്നൂർ: ഇന്നലെ പയ്യന്നൂരിൽ സമാപിച്ച ജില്ലാ സ്കൂൾ കലോത്സവത്തിൽ കണ്ണൂർ നോർത്ത് ഉപജില്ല ഓവറോൾ കിരീടം നിലനിർത്തി. പയ്യന്നൂരാണു രണ്ടാമത്. മാടായി (987), തലശ്ശേരി സൗത്ത് (986), ഇരിട്ടി (967) എന്നിവയാണു തൊട്ടു പിന്നിൽ. സമാപന സമ്മേളനം സി. കൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ സമ്മാനദാനം നിർവ്വഹിച്ചു. അഡ്വ: ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. കലോത്‌സവത്തിനു ഭക്ഷണം ഒരുക്കിയ ദാമോദര പൊതുവാൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ ആദരിച്ചു.

Leave a Reply

Top