ജില്ലാ സ്കൂൾ കലോത്സവം ;കണ്ണൂർ നോർത്ത് മുന്നേറുന്നു

പയ്യന്നൂർ∙ പയ്യന്നൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ 177 ഇനങ്ങളിലെ മത്സരഫലം പുറത്തുവന്നപ്പോൾ കണ്ണൂ‍ർ നോർത്ത് ഉപജില്ല (669 പോയിന്റ്) മുന്നിൽ നിൽ‌ക്കുന്നു. തലശ്ശേരി സൗത്ത് (615), പയ്യന്നൂർ (614), ഇരിട്ടി (606), പാപ്പിനിശ്ശേരി (583), പാനൂർ (580), കണ്ണൂർ സൗത്ത് (578) എന്നിവയാണു തൊട്ടു പിന്നിൽ. കലോത്സവം നാളെ സമാപിക്കും.

മോഹിനിയാട്ടം, കോൽക്കളി, മാർഗംകളി, മിമിക്രി, മോണോആക്ട്, ഹയർസെക്കൻഡറി വിഭാഗം നാടകം തുടങ്ങിയവ ഇന്നു നടക്കും.നാളെ നടത്താനിരുന്ന അറബിക് കലോത്സവ പരിപാടികളും ഇന്നു നടക്കും.

വിവിധ വിഭാഗങ്ങളിൽ മുന്നി‍ൽ നിൽക്കുന്ന ഉപജില്ലകൾ:
യുപി ജനറൽ- പാപ്പിനിശ്ശേരി 93 ചൊക്ലി 86 കണ്ണൂർ നോർത്ത് 84 പാനൂർ 83 ഇരിക്കൂർ 82 പയ്യന്നൂർ 81 തലശ്ശേരി സൗത്ത് 81

എച്ച്എസ് ജനറൽ – കണ്ണൂർ നോർത്ത് 176 തലശ്ശേരി സൗത്ത് 172 ഇരിട്ടി 165 കണ്ണൂർ സൗത്ത് 162 പയ്യന്നൂർ 160 മാടായി 157 മട്ടന്നൂർ 155

എച്ച്എസ്എസ് ജനറൽ- കണ്ണൂർ നോ‍ർത്ത് 236 പാപ്പിനിശ്ശേരി 204 പയ്യന്നൂർ 199 ഇരിട്ടി 196 തലശ്ശേരി സൗത്ത് 194 മാടായി 190

 

Leave a Reply

Top