ചരിത്ര ചിത്രപ്രദർശനം തുടങ്ങി

പയ്യന്നൂർ: ഡിസംബർ എട്ട്, ഒൻപത് തീയതികളിൽ കരിവെള്ളൂരിൽ നടക്കുന്ന സിപിഎം പയ്യന്നൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര ചിത്രപ്രദർശനം കരിവെള്ളൂർ രക്തസാക്ഷി നഗറിൽ തുടങ്ങി. കരിവെള്ളൂർ സമരം ചരിത്ര പശ്ചാത്തലങ്ങൾ, ഇഎംഎസ് വ്യക്തിയും കാലവും ഫോട്ടോ പ്രദർശനം, ഇ.കെ.നായനാർ ഫോട്ടോ പ്രദർശനം, സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ വിവിധ സമരങ്ങളുടെ ചരിത്ര പശ്ചാത്തലം എന്നിവയാണ് ഡിസംബർ ആറു വരെ നടക്കുന്ന ചരിത്ര ചിത്രപ്രദർശന നഗരിയിലുള്ളത്. പ്രദർശനം ചരിത്രകാരൻ പ്രഫ. സി.ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.നാരായണൻ, എം.വി.അപ്പുക്കുട്ടൻ, കെ.കുഞ്ഞിക്കൃഷ്ണൻ, കെ.കുഞ്ഞിക്കൃഷ്ണൻ, ഹരിദാസ് കരിവെള്ളൂർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top