ജില്ലാ സ്‌കൂൾ കലോത്‌സവം ആരംഭിച്ചു

പയ്യന്നൂർ: കണ്ണൂർ ജില്ലാ സ്‌കൂൾ കലോത്‌സവം പയ്യന്നൂരിൽ ആരംഭിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ദീപം കൊളുത്തി മേള ഉദ്‌ഘാടനം ചെയ്തു. സി. കൃഷ്ണൻ എം.എൽ.എ. അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ യു. കരുണാകരൻ തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ: ശശി വട്ടക്കൊവ്വൽ സ്വാഗതവും എം. പവിത്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Top