ഉമാമഹേശ്വരയ്യരുടെ ജന്മശതാബ്ദി ആഘോഷം തുടങ്ങി

പയ്യന്നൂർ : പയ്യന്നൂർ കോളജ് സ്ഥാപകനും റോട്ടറി, ലയൺസ് തുടങ്ങിയ ക്ലബ്ബുകളുടെ സ്ഥാപക പ്രസിഡന്റും പയ്യന്നൂരിലെ കോടതികൾ സ്ഥാപിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്ത അഡ്വ: കെ.എസ്. ഉമാമഹേശ്വരയ്യരുടെ ജന്മശതാബ്ദി ആഘോഷം പയ്യന്നൂരിൽ തുടങ്ങി. . ഒരുവർഷം നീളുന്ന ആഘോഷം മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. സി.കൃഷ്ണൻ എംഎൽഎ, എം.നാരായണൻകുട്ടി, ടി.ഐ. മധുസൂദനൻ, ജോൺ ജോസഫ് തയ്യിൽ, വി.കെ.രവീന്ദ്രൻ, കെ.കെ.ശ്രീധരൻ, ഡോ. കെ.ദാമോദരൻ, ഡോ. യു.വി.ഷേണായി, പി.എസ്.രാമനാഥൻ, സി.വി.രാമകൃഷ്ണൻ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ കെ.വിജയകുമാർ, പൗരസമിതി പ്രസിഡന്റ് കെ.വി.ശശിധരൻ നമ്പ്യാർ, സെക്രട്ടറി ടി.കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Top