ജില്ലാ സ്‌കൂൾ കലോത്‌സവം : വിളംബര ഘോഷയാത്ര നടന്നു

പയ്യന്നൂർ : നാളെ ആരംഭിക്കുന്ന കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി പയ്യന്നൂർ ടൗണിൽ വർണശബളമായ വിളംബര ഘോഷയാത്ര നടന്നു. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ബോയ്സ് ഹൈസ്കൂൾ പരിസരത്ത് സമാപിച്ചു. ബാന്റ്മേളവും ഫ്ലാഷ്മോബും ഡിസ്പ്ലേയും ഘോഷയാത്രക്കു കൊഴുപ്പേകി. ‍എൻസിസി, സ്റ്റുഡന്റ് പൊലീസ്, ജൂനിയർ റെഡ്ക്രോസ്, ഗൈഡ്സ്, എൻഎസ്എസ് തുടങ്ങിയ വൊളന്റിയർമാർ ഘോഷയാത്രയിൽ അണിചേർന്നു..

 

Leave a Reply

Top