കെ.എസ്.ഉമാമഹേശ്വര അയ്യരുടെ ജന്മശതാബ്ദി ആഘോഷം

പയ്യന്നൂർ : വിദ്യാഭ്യാസ – സാംസ്കാരിക –കലാ –കായിക –നീതിന്യായ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന പരേതനായ കെ.എസ്.ഉമാമഹേശ്വര അയ്യരുടെ ജന്മശതാബ്ദി ആഘോഷം പയ്യന്നൂർ പൗരസമിതിയുടെ നേതൃത്വത്തിൽ നടക്കും. പയ്യന്നൂർ കോളേജിന്റെ സ്ഥാപകരിൽ പ്രമുഖനായ അയ്യർ ആയിരുന്നു പയ്യന്നൂരിലെ കോടതികൾ സ്ഥാപിക്കാനും മുൻകൈ എടുത്തത്.

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ 10ന് പയ്യന്നൂർ ഗവ. ഹൈസ്കൂൾ എ.കെ.കൃഷ്ണൻമാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ നിർവഹിക്കും. നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനാകും. സി.കൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയും വടകര സബ് ജഡ്ജ് സി.സുരേഷ്കുമാർ വിശിഷ്ടാതിഥിയുമാകും. കെ.വി.ശശിധരൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണവും നടത്തുമെന്ന് ഭാരവാഹികളായ കെ.വിജയകുമാർ, കെ.വി.ശശിധരൻ നമ്പ്യാർ, ടി.കെ.നാരായണൻ, സി.നാരായണൻ നായർ എന്നിവർ അറിയിച്ചു.

Leave a Reply

Top