പയ്യന്നൂരിൽ പുതിയ രണ്ട് സ്റ്റേജുകൾ

പയ്യന്നൂർ : പയ്യന്നൂരിൽ നഗരസഭ ആധുനിക സംവിധാനങ്ങളോടെ രണ്ടു സ്ഥിരം സ്റ്റേജുകൾ നിർമിച്ചു. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിലുമാണ് 15 ലക്ഷം രൂപ വീതം ചെലവഴിച്ചു സ്റ്റേജുകൾ നിർമിച്ചത്. സാംസ്കാരിക സംഘടനകൾ ഏറെയുള്ള പയ്യന്നൂരിൽ പൊതുപരിപാടികൾ നടത്താൻ സ്റ്റേജുകളുടെ അഭാവം പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ ബോയ്സ് ഹൈസ്കൂളിലെ എ.കെ.കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയമാണു ഗാന്ധിപാർക്കും ടൗൺ സ്ക്വയറും കഴിഞ്ഞാൽ ഉപയോഗിക്കാൻ പറ്റാവുന്ന സ്റ്റേജ്.

ജില്ലാ സ്കൂൾ കലോത്സവം പയ്യന്നൂരിൽ നടക്കുന്ന സാഹചര്യത്തിൽ നിർമാണം എളുപ്പത്തിൽ പൂർത്തീകരിച്ചു. ഗേൾസ് ഹൈസ്കൂളിൽ നിലവിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തോട് ചേർന്നാണ് പുതിയ സ്റ്റേജ് നിർമിച്ചത്. 14 മീറ്റർ നീളവും ഏഴു മീറ്റർ വീതിയിലുമാണു ‌സ്റ്റേജ്. രണ്ടു ഭാഗത്തും മേക്കപ്പ് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. അംഗപരിമിതർക്ക് സ്റ്റേജിലേക്കു വീൽചെയറിൽ എത്താൻ റാംപുമുണ്ട്. മേൽക്കൂര കെനോപ്പി മാതൃകയിലാണ്. ആധുനിക സംവിധാനത്തോടെ സ്റ്റേജ് മോടിപിടിപ്പിക്കുന്നുണ്ട്. സമാന രീതിയിലാണു ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിലും സ്റ്റേജ് ഒരുക്കിയത്.

 

 

Leave a Reply

Top