ടി.പി.ദാമോദരൻ ബലിദാന ദിനം ആചരിച്ചു

പയ്യന്നൂർ: 1987 ൽ ബി.ജെ.പി പുഞ്ചക്കാട് ബൂത്ത് പ്രസിഡണ്ടായിരിക്കെ കൊല്ലപ്പെട്ട പുഞ്ചക്കാട് ദാമോദരൻ ബലിദാന ദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനടത്തി. തുടർന്നു നടന്ന അനുസ്മരണ യോഗം ടി. രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെൽ കോഡിനേറ്റർ കെ.രഞ്ചിത്ത് ഉൽഘാടനം ചെയ്തു.എം.പി.രവീന്ദ്രൻ, പി.രാജേഷ് , കെ.പി അരുൺ, കരുണാകരൻ , കെ.വി നാരായണൻ , കെ.വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Top