നഗരത്തിൽ മെക്കാഡം ടാറിങ് തുടങ്ങി

പയ്യന്നൂര്‍ : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും മുറവിളികൾക്കും ഒടുവിൽ നഗരത്തിൽ കരിഞ്ചാമുണ്ഡി ക്ഷേത്രം മുതല്‍ കൊറ്റി ഓവര്‍ ബ്രിഡ്ജുവരെയുള്ള ഭാഗത്ത് മെക്കാഡം ടാറിങ് വ്യാഴാഴ്ച തുടങ്ങി . മൂന്നുകോടി രൂപ ചെലവിലാണ് 2.3 കിലോമീറ്റര്‍ ദൂരത്തില്‍ മെക്കാഡം ടാറിങ്ങ്.റോഡ് വീതി കൂട്ടുകയും വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയും ഓവുചാല്‍ നിര്‍മാണവും പൂര്‍ത്തിയായി. കരിഞ്ചാമുണ്ഡി ക്ഷേത്രംമുതല്‍ സെന്റ് മേരീസ് സ്കൂള്‍വരെയുള്ള ഒരു കിലോമീറ്റര്‍ ടാറിങ് മൂന്നു ദിവസങ്ങള്‍ കൊണ്ടും ബാക്കി ഭാഗം 12 ദിവസങ്ങള്‍ക്കകവും പൂര്‍ത്തിയാക്കുമെന്ന് പിഡബ്ള്യുഡി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ചമുതല്‍ ടൌണില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ ബസാറില്‍നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് മാത്രമേ ഗതാഗതം അനുവദിക്കൂ. സെന്റ് മേരീസ് സ്കൂള്‍ ജങ്ഷന്‍ ഭാഗത്തുനിന്ന് ഒരുവാഹനവും സെന്‍ട്രല്‍ ബസാര്‍ ഭാഗത്തേക്ക് കടന്നുവരാന്‍ അനുവദിക്കില്ല.

ഇരുപത്തി ഏഴാം തീയതി കണ്ണൂർ ജില്ലാ സ്‌കൂൾ കലോത്സവം ആരംഭിക്കാനിരിക്കെ നഗര ഹൃദയത്തിലെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് തീരുമാനം.

Leave a Reply

Top