പണ്ഡിത സേവാ പുരസ്‌കാരം പി.വി. രാഘവൻ തൃക്കരിപ്പൂരിന്

പയ്യന്നൂർ: ഗണിത ജ്യോതിഷ ചക്രവർത്തി പണ്ഡിറ്റ് വി.പി.കെ. പൊതുവാളിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പണ്ഡിത സേവാ പുരസ്‌കാരം ഈ വർഷം കാഥികൻ പി.വി. രാഘവൻ തൃക്കരിപ്പൂരിന് ലഭിക്കും. വിദ്വാൻ എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതിയും ജ്യോതിസദനം ട്രസ്റ്റും ചേർന്നാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഉത്തര കേരളത്തിന്റെ നാട് കലാ പാരമ്പര്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ കണ്ടെത്തിയാണ് പുരസ്കാരം നൽകുന്നത്.

കഥാപ്രസംഗ കലാ രംഗത്ത് വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്ന പി.വി. രാഘവന് എഴുപത്തി എട്ടാം വയസ്സിലാണ് പുരസ്‌കാരം ലഭിക്കുന്നത്. നാടക രംഗത്തും സജീവമായിരുന്നു രാഘവൻ. പണ്ഡിറ്റ് വി.പി.കെ. പൊതുവാളുടെ ചരമവാർഷിക ദിനമായ നവംബർ മുപ്പതിന് ജ്യോതിസദനം അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

പയ്യന്നൂരിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ വെച്ച് പി. അപ്പുക്കുട്ടൻ മാസ്റ്ററാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സദനം നാരായണൻ, ഡോ: ഇ. ശ്രീധരൻ, എ.വി. മാധവ പൊതുവാൾ, യു. നാരായണൻ, ഇ. രാമചന്ദ്രൻ, പി പദ്മനാഭൻ എന്നിവരും സംബന്ധിച്ചു.

 

Leave a Reply

Top