ഇരട്ട തായമ്പക അവതരിപ്പിച്ച്‌ കുരുന്നുകളുടെ അരങ്ങേറ്റം

പയ്യന്നൂർ: വലം കയ്യിലെ ചെണ്ടക്കോലും ഇടംകൈ വിരലുകളും തായമ്പകയുടെ താള പ്രപഞ്ചം തീർത്തപ്പോൾ ഏഴു വയസ്സുകാരൻ നിരഞ്ജനും പത്തു വയസ്സുകാരൻ ശ്രീറാമും ഇരട്ട തായമ്പക അവതരിപ്പിച്ചു വാദ്യകലയിൽ അരങ്ങേറ്റം കുറിച്ചു. ഇന്നലെ വൈകിട്ട് തൃക്കരിപ്പൂർ ശ്രീ ചക്രപാണി ക്ഷേത്ര സന്നിധിയിൽ വെച്ചാണ് ഇരുവരും അരങ്ങേറ്റം കുറിച്ചത്. വാദ്യകലാ രംഗത്തു മൂന്നു പതിറ്റാണ്ടുകളിലധികമായി സജീവമായി പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ ജയരാമ മാരാരുടെ ശിക്ഷണത്തിലാണ് ഈ കുരുന്നുകൾ ചെണ്ടവാദ്യത്തിൽ പരിശീലനം നേടിയത്. ഇത്രയും ചെറുപ്രായത്തിലുള്ള കുട്ടികളെ അരങ്ങേറ്റത്തിനൊരുക്കിയത് ഇതാദ്യമായിട്ടാണെന്നു ജയരാമ മാരാർ പറഞ്ഞു.

പയ്യന്നൂർ ബി.എം.എം.എൽ.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ നിരജ്ഞൻ സി.എം.പി നേതാവായ ബി. സജിത്ത് ലാലിന്റെയും പ്രസീനയുടെയും മകനാണ്. കൊഴുമ്മലിലെ ദിവാകരന്റെയും സതിയുടെയും മകനാണ് പെരളം യു.പി. സ്‌കൂൾ വിദ്യാർത്ഥിയായ ശ്രീറാം,

Leave a Reply

Top