ജില്ലാ സ്‌കൂൾ കലോത്‌സവം നവം. 27 – ഡിസം. 1 പയ്യന്നൂരിൽ

പയ്യന്നൂർ : നവംബർ 27 മുതൽ ഡിസംബർ ഒന്നു വരെ പയ്യന്നൂരിൽ നടക്കുന്ന കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. സി.കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ  വൈസ്ചെയര്‍മാന്‍ കെ പി ജ്യോതി, കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് പ്രസിഡന്റ് എം രാഘവന്‍, പി വി കുഞ്ഞപ്പന്‍, വി ബാലന്‍, എം സഞ്ജീവന്‍, ശ്രീജ, എന്‍ ഗീത, പ്രഭാകരന്‍, മുരളീധരന്‍, ടി എസ് രാമചന്ദ്രന്‍, സി വി ബിനീഷ് എന്നിവര്‍ സംസാരിച്ചു. ഡിഡിഇ കണ്ണൂര്‍ യു കരുണാകരന്‍ സ്വാഗതവും ടി വി വിനോദ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ശശി വട്ടക്കൊവ്വല്‍ (ചെയര്‍മാന്‍),യു കരുണാകരന്‍(ജനറല്‍ കണ്‍വീനര്‍) എന്‍ ഗീത (ട്രഷറര്‍)

ബോയ്സ് ഹൈസ്കൂള്‍, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, ബിഇഎംഎല്‍പി, ഗാന്ധിപാര്‍ക്ക്, സെന്റ്മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ 15 വേദികളിലാണ് കലോത്സവം അരങ്ങേറുക .

റവന്യുജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. പ്രിന്റ് ഔട്ടും സിഡിയും 13ന് രാവിലെ 11 മണിക്കകം കണ്ണൂർ ഡിഡി ഓഫിസിൽ ലഭിക്കണം. ഫോൺ: 7025106690.

Leave a Reply

Top