കെ.ദേവയാനി സ്മാരക പുരസ്‌കാരം സമ്മാനിച്ചു

പയ്യന്നൂർ: കരിവെള്ളൂർ സമര നായകൻ എ.വി.കുഞ്ഞമ്പുവിന്റെ ഭാര്യയും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കെ. ദേവയാനിയുടെ സ്മരണയ്ക്കു ദേവയാനി ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ ഭാര്യ കെ.മീനാക്ഷിക്കു ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെമിനാറിന്റെ ഭാഗമായി ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. എം.വി.സരള അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ, കരിവെള്ളൂർ മുരളി, കെ.വിജയകുമാർ, പി.സതീദേവി, കെ.പി.ജ്യോതി എന്നിവർ പ്രസംഗിച്ചു

 

Leave a Reply

Top