ഒക്ടോബര്‍ വിപ്ളവവും, സ്ത്രീ മുന്നേറ്റവും- സെമിനാര്‍

പയ്യന്നൂര്‍ : ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബര്‍ വിപ്ളവവും, സ്ത്രീ മുന്നേറ്റവും വിഷയത്തില്‍ ഗാന്ധിപാര്‍ക്കില്‍ സെമിനാര്‍ സംഘടിപ്പിച്ചു . അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം വി സരള അധ്യക്ഷയായി. മറിയം ധാവ്ളയെ ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി കെ ശ്യാമള ഷാളണിയിച്ചു. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ ഉപഹാരം കെ വി ലളിത സമ്മാനിച്ചു. പി സതീദേവി, പ്രൊഫ. ടി എ ഉഷാകുമാരി, എന്‍ സുകന്യ, കെ ലീല, കെ പി വി പ്രീത, കെ വി ലളിത എന്നിവര്‍ സംസാരിച്ചു. ടി ഐ മധുസൂദനന്‍ സ്വാഗതവും കെ പി ജ്യോതി നന്ദിയും പറഞ്ഞു. കരിവെള്ളൂര്‍ മുരളി , ശ്രീജ,സരോജിനി തോലാട്ട്, ഷിനി എന്നിവരും കവിതകള്‍ ആലപിച്ചു.മറിയം ധാവ്ളെയെ സെന്‍ട്രല്‍ ബസാറില്‍നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.

Leave a Reply

Top