സ്‌കൂൾ കലോത്‌സവം : ഗോപികക്ക് ഒന്നാം സ്ഥാനം

പയ്യന്നൂർ: തായിനേരി എസ്.എ.ബി.ടി.എം സ്‌കൂളിൽ നടന്ന പയ്യന്നൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി ഭരതനാട്യം , കുച്ചിപ്പുടി മത്സരങ്ങളിൽ ഗോപിക ദിനേശ് ഒന്നാം സ്ഥാനം നേടി. പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ഗോപിക. കഴിഞ്ഞ വർഷങ്ങളിൽ യു.എ.ഇ യിലെ വിവിധ കലോത്‌സവങ്ങളിൽ കലാതിലകം ബഹുമതി നിരവധി തവണ കരസ്ഥമാക്കിയ ഗോപിക പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്റ് ദിനേശ് ബാബുവിന്റെയും സിന്ധു ദിനേഷിന്റെയും മകളാണ്.

Leave a Reply

Top