വേർപാട്: പി. അവനീന്ദ്രനാഥ്

പയ്യന്നൂർ: കാസർഗോഡ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ റിട്ട: പ്രിൻസിപ്പൽ കാങ്കോൽ തെക്കേ കുറുന്തിലെ പി. അവനീന്ദ്രനാഥ് (56 ) അന്തരിച്ചു. പ്രഭാത സവാരിക്കിടെ വീടിനടുത്തുള്ള മൈതാനിയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം സാധാരണക്കാരെ പോലും ലളിതമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു. വാച്ചും ചെരിപ്പും ഉപയോഗിക്കാത്ത അദ്ദേഹം കഴിഞ്ഞ വർഷം ചട്ടഞ്ചാൽ സ്‌കൂളിൽ നിന്നും വിരമിച്ച ദിവസം അവിടെ നിന്നും കാങ്കോൽ വരെ കാൽനടയായി ദേശീയ പാതയിലൂടെ സഞ്ചരിച്ചു വാർത്തകളിൽ നിറഞ്ഞിരുന്നു. ഭാര്യ- പ്രമീള (അദ്ധ്യാപിക), മക്കൾ- അമ്പിളി (എറണാകുളം) , അനുപ്രിയ (വിദ്യാർത്ഥിനി, ബംഗളുരു), മരുമകൻ- അരുൺ മുരളി (ഐ.ബി.എം എറണാകുളം).

 

Leave a Reply

Top