യു.ഡി.എഫ് പടയൊരുക്കത്തിന് പയ്യന്നൂരിൽ ഉജ്വല സ്വീകരണം

പയ്യന്നൂർ ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്ക’ത്തിനു ജില്ലയിലേക്ക് ഉജ്വല വരവേൽപ്. ജില്ലാ അതിർത്തിയായ ഒളവറ പാലത്തിനു സമീപം ജില്ലയിലെ യുഡിഎഫ് നേതാക്കൾ പടയൊരുക്കത്തെ സ്വീകരിച്ചു. യുഡിഎഫ് ചെയർമാൻ എ.‍ഡി.മുസ്തഫ രമേശ് ചെന്നിത്തലയെ ഹാരമണിയിച്ചു. നേതാക്കളായ സതീശൻ പാച്ചേനി, കെ.സുരേന്ദ്രൻ, സണ്ണി ജോസഫ്, പി.രാമകൃഷ്ണൻ, വി.എ.നാരായണൻ, സജീവ് മാറോളി, എ.പി.അബ്ദുല്ലക്കുട്ടി, അബ്ദുൽ ഖാദർ മൗലവി, അബ്ദുൽകരീം ചേലേരി, പി.കുഞ്ഞി മുഹമ്മദ്, വി.പി.വമ്പൻ, പി.വത്സരാജ്, കെ.പി.പ്രകാശ്, വി.കെ.ഗിരിജൻ, സി.എ.അജീർ, ഇല്ലിക്കൽ അഗസ്തി, ജോർജ് വടകര, വത്സൻ അത്തിക്കൽ എന്നിവർ സ്വീകരിക്കാൻ എത്തിയിരുന്നു.

സേവാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ എം.സുന്ദരേശൻ പിള്ളയുടെയും ജില്ലാ ചെയർമാൻ സി.വി.സന്തോഷിന്റെയും നേതൃത്വത്തിൽ സേവാദൾ വൊളന്റിയർമാർ നൽകിയ ഗാർഡ് ഓഫ് ഓണറിന് ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ പയ്യന്നൂരിലേക്ക് ആനയിച്ചു. ബികെഎം ജംക്‌ഷനിൽ പയ്യന്നൂരിലെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗാന്ധിപാർക്കിലേക്ക് സ്വീകരിച്ചു. മണ്ഡലം ചെയർമാൻ എം.കെ.രാജൻ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തലക്ക് പുറമെ ജി.ദേവരാജൻ, സി.പി.ജോൺ, കെ.എസ്.ശബരിനാഥ് എംഎൽഎ, ഷാനിമോൾ ഉസ്മാൻ, എസ്.എ.ഷുക്കൂർ ഹാജി, എ.പി.നാരായണൻ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Top