ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

പയ്യന്നൂർ: ഫർക്ക ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു . പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു . എം ടി അന്നൂർ അദ്ധ്യക്ഷത വഹിച്ചു ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, നടൻ സന്തോഷ് കീഴാറ്റൂർ, സുബിഷ് , സുധി , ഗണപതി തുടങ്ങിയവർ സംബന്ധിച്ചു മികച്ച ഹൃസ്വചിത്രം – ചൂണ്ടൽ, മികച്ച രണ്ടാമത്തെ ചിത്രം – പു. മികച്ച സംവിധായകൻ -ജസ്വിൻ ജോസ്, മികച്ച നടൻ നിഴലാണെന്റെ അച്ഛൻ എന്ന ചിത്രത്തിൽ അഭിനയിച്ച ഇന്ദ്രൻസ് ,മികച്ച നടി നന്മ മാണിക. ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് അധ്യക്ഷനായ ജൂറിയിൽ ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ നടി കുക്കു പരമേശ്വരൻ എന്നിവരും അംഗങ്ങളായിരുന്നു.

Leave a Reply

Top