ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂർ : ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഓഫിസ് കെട്ടിടം ഇന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതി സെൽ കെ.കെ.രാഗേഷ് എംപിയും ഫ്രണ്ട് ഓഫിസ് ഉദ്ഘാടനം ടി.വി.രാജേഷ് എംഎൽഎയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രീത, എം.രാഘവൻ, കെ.എം. രാമകൃഷ്ണൻ, കെ.പ്രദീപൻ, ടി.ഐ. മധുസൂദനൻ, ഡി.കെ. ഗോപിനാഥ്, കെ.വി. ബാബു, എസ്.എ. ഷുക്കൂർ ഹാജി, ജോയ്സ് പുത്തൻപുരക്കൽ, എ.വി.തമ്പാൻ, ടി.സി.വി. ബാലകൃഷ്ണൻ, പി.ജയൻ, പി.വി. ദാസൻ, സി.കെ. രമേശൻ, ടി.പി. സുനിൽ കുമാർ, ബി. സജിത്‌ലാൽ, ഇക്ബാൽ പോപ്പുലർ, പവിത്രൻ കണ്ടോത്ത്, ഈശ്വരി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Top