പി.സി. രാമൻ അന്തരിച്ചു

പയ്യന്നൂർ: കെ.പി.സി.സി അംഗവും കാസർഗോഡ് ഡി.സിസി വൈസ് പ്രസിഡണ്ടും കാസർഗോഡ് ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായ പി.സി രാമൻ നിര്യാതനായി. ഭാര്യ – കൊയക്കീൽ സരോജനി ; മക്കൾ: കെ.ജയരാജ് (പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്) ഷീബ .കെ .(ദുബായ്) നിഷ.കെ, രാജേഷ് .കെ (ബാംഗ്ലൂർ), മരുമകൻ: ഉമേഷ് കക്കാടി (മാങ്ങാട്); സഹോദരങ്ങൾ: അമ്പാടി, അച്ച്യൂതൻ, പരേതനായ രാഘവൻ, ചിരുത കുഞ്ഞി, വിശ്വംബരൻ പണിക്കർ ,തങ്കമണി.

ദീർഘകാലം കാസർഗോഡ് ജില്ല സഹകരണ ബേങ്ക് പ്രസിഡണ്ട്, ചെറുവത്തൂർ ഫാർമേഴ്സ് ബേങ്ക് പ്രസിഡണ്ട്, കണ്ണൂർ -കാസർഗോഡ് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട്, നെല്ലിക്കാം കഴകം പ്രസിഡണ്ട് എന്നിനിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിരവധി പെരുങ്കളിയാട്ടങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുണ്ട്.

മൃതദേഹം രാവിലെ 10 മണിക്ക് ചെറുവത്തൂർ നിലമംഗലം നെല്ലിക്കൽ തുരുത്തി കഴകപരിസരത്തും 12 മണിക്ക് ചെറുവത്തൂർ ഫാർമേഴ്സ് ബേങ്ക് ഹാളിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്ക് 2 മണിക്ക് കണ്ടോത്ത് വസതിയിൽ എത്തിച്ച ശേഷം 4 മണിക്ക് കണ്ടോത്ത് “ആത്മ കേദാരം ” സമുദായ ശമ്ശാനത്തിൽ സംസ്ക്കരിക്കും.

 

Leave a Reply

Top