ഹ്രസ്വ ചലച്ചിത്രമേള തുടങ്ങി

പയ്യന്നൂര്‍: ഫര്‍ക്ക ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രമേള പയ്യന്നൂരില്‍ തുടങ്ങി. ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനംെചയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ എം.ടി.അന്നൂര്‍ അധ്യക്ഷതവഹിച്ചു. ബാല ചലച്ചിത്രതാരം ബേബി അനശ്വര മുഖ്യാതിഥിയായിരുന്നു. ബാബു അന്നൂര്‍, ഗണപതി, പി.പ്രേമചന്ദ്രന്‍, ബാബു കാമ്പ്രത്ത്, ഇ.വി.സുധാകരന്‍, ശിവകുമാര്‍ കാങ്കോല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേളയില്‍ 88 ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലെ രണ്ടു വേദികളിലും ഹോട്ടല്‍ വൈശാഖ് ഇന്റര്‍നാഷണലിലെ ഒരു വേദിയിലുമാണ് പ്രദര്‍ശനം. 30-ന് സമാപിക്കും.

Leave a Reply

Top