തപാൽ ഇൻഷുറൻസ് മേള നടത്തി

പയ്യന്നൂർ: പൊതുജനങ്ങൾക്കും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വളരെ കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ ബോണസ് നൽകി ഇൻഷുറൻസ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്മെന്റ് ആവിഷ്കരിച്ചു തപാൽ വകുപ്പ് നടപ്പിലാക്കുന്ന തപാൽ ഇൻഷുറൻസ് /ഗ്രാമീണ തപാൽ ഇൻഷുറൻസ് മേള 20.10.2017 ന് പയ്യന്നൂരിൽ നടത്തി. വിവിധ പോളിസികൾ സംബന്ധിച്ചും സമ്പാദ്യ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. പയ്യന്നൂർ പോസ്റ്റൽ ഇൻസ്‌പെക്ടർ കെ രാഹുൽ ഉദ്‌ഘാടനം ചെയ്തു. പോസ്റ്റൽ അസിസ്റ്റന്റ് കരിപ്പാൽ സുരേന്ദ്രൻ ക്ലാസ്സെടുത്തു. എം. മനോഹരൻ, കെ വി ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Top