നവംബർ 1 മുതൽ പയ്യന്നൂരിൽ ഹരിത സേന

വീടുകളില്‍നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍  ശേഖരിക്കും

പയ്യന്നൂര്‍: നഗരസഭാപരിധിയില്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം നവംബര്‍ ഒന്നിന് ആരംഭിക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വീടുകളില്‍നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഇവര്‍ ശേഖരിക്കും. ഇതിനായി ഒരു വാര്‍ഡില്‍ ഒരാളെ ചുമതലപ്പെടുത്തും. പ്രതിമാസം ഒരുവീട്ടില്‍നിന്ന് 40 രൂപ നല്‍കണം. ഇവര്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ക്ലീന്‍ കേരള മിഷന്‍ കൊണ്ടുപോകും. ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. മുന്‍ നഗരസഭാ ചെയര്‍മാന്‍ ജി.ഡി. നായരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പയ്യന്നൂരിന്റെ വികസനകാര്യത്തില്‍ മുന്‍ ചെയര്‍മാന്റെ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ അനുസ്മരിച്ചു. ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി.ജ്യോതി, ഇന്ദുലേഖ പുത്തലത്ത്, വി.ബാലന്‍, പി.പി.ലീല, പി.പി.ദാമോദരന്‍, ഇ.ഭാസ്‌കരന്‍, എം.കെ.ഷമീമ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Top