ജനജാഗ്രതാ യാത്ര ഇന്ന് വൈകുന്നേരം പയ്യന്നൂരിൽ

പയ്യന്നൂർ: വര്‍ഗീയതയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കേരളത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും ആഹ്വാനം ചെയ്ത് എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രതാ യാത്രക്ക് ഇന്ന് വൈകുന്നേരം പയ്യന്നൂരിൽ സ്വീകരണം നൽകും. കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമാണ് പയ്യന്നൂർ. വൈകുന്നേരം 3 മണിക്ക് ജില്ലാ അതിർത്തിയായ കാലിക്കടവിൽ വെച്ച് നേതാക്കളും പ്രവർത്തകരും ജാഥയെ സ്വീകരിക്കും. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥയിൽ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍ (എന്‍സിപി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്കറിയ തോമസ്(കേരള കോണ്‍ഗ്രസ്) എന്നിവര്‍ സ്ഥിരാംഗങ്ങൾ ആണ്.

Leave a Reply

Top