ജനജാഗ്രതാ യാത്രക്ക് ആവേശകരമായ സ്വീകരണം

പയ്യന്നൂർ: വര്‍ഗീയതയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കേരളത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും ആഹ്വാനം ചെയ്ത് എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രതാ യാത്രക്ക് ഇന്ന് വൈകുന്നേരം പയ്യന്നൂരിൽ ആവേശകരമായ സ്വീകരണം നൽകി . വൈകുന്നേരം 3 മണിക്ക് ജില്ലാ അതിർത്തിയായ കാലിക്കടവിൽ വെച്ച് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ജാഥയെ സ്വീകരിച്ചു. പയ്യന്നൂരിലെ സ്വീകരണ പരിപാടിയിൽ നൂറുകണക്കിന് പേര് പങ്കെടുത്തു. ജാഥാ ലീഡർ കോടിയേരി ബാലകൃഷ്ണന്‍ , സ്ഥിരാംഗങ്ങൾ ആയ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍ (എന്‍സിപി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്കറിയ തോമസ്(കേരള കോണ്‍ഗ്രസ്) തുടങ്ങിയവർ പ്രസംഗിച്ചു. കെ.വി. ബാബു അധ്യക്ഷം വഹിച്ചു. ടി.ഐ. മധുസൂദനൻ സ്വാഗതം പറഞ്ഞു.

Leave a Reply

Top