പയ്യന്നൂരിൽ ഗാന്ധി സ്മൃതി മ്യൂസിയം സ്ഥാപിക്കും: മന്ത്രി കടന്നപ്പള്ളി

പയ്യന്നൂർ: സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ആവേശോജ്വലമായ സ്മൃതികൾ നിറയുന്ന പയ്യന്നൂരിൽ ഗാന്ധി സ്മൃതി മ്യൂസിയം നിർമ്മിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പഴയ പോലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമായി മാറ്റുന്നതിന്റെ നിർമ്മാണ പ്രവൃത്തി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് സി. സത്യപാലൻ, നഗര സഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Top