പി. ബാലൻ മാസ്റ്ററെ അനുസ്മരിച്ചു

പയ്യന്നൂർ: സി.എം.പി പോളിറ്റ് ബ്യുറോ അംഗവും പ്രമുഖ സഹകാരിയുമായിരുന്ന പി. ബാലൻ മാസ്റ്ററുടെ ഒമ്പതാം ചരമ വാർഷികം പയ്യന്നൂരിൽ ആചരിച്ചു . പി. ബാലൻ മാസ്റ്റർ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു . കാസർഗോഡ് ജില്ലാ പഞ്ചായത് പ്രസിഡന്റ് എ.ജി.സി ബഷീർ പരിപാടി ഉദ്‌ഘാടനം ചെയ്തു. സി.എ. അജീർ അധ്യക്ഷനായി. അഡ്വ: ഡി.കെ. ഗോപിനാഥ്, എൻ.പി. ഭാസ്കരൻ, കെ.ടി. സഹദുള്ള, എം.പ്രദീപ് കുമാർ, ഡോ: വി.സി. രവീന്ദ്രൻ , സൈജുഷ്. സി , പ്രൊഫ: കെ രാജഗോപാലൻ, ടി.നാരായണൻ നായർ, പി.വി. ദാസൻ, പോത്തേര സരോജിനി, പോത്തേര സുശീല തുടങ്ങിയവർ പ്രസംഗിച്ചു. പി. രത്‌നാകരൻ സ്വാഗതവും കെ.വി. സത്യനാഥൻ നന്ദിയും പറഞ്ഞു.

സി.എം.പി പോളിറ്റ് ബ്യുറോ അംഗമായിരുന്ന പി. ബാലൻ മാസ്റ്ററുടെ ഒമ്പതാം ചരമ വാർഷികം സി.എം.പിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ ആചരിച്ചു. ടൗണിൽ നിന്നും സ്മൃതി മണ്ഡപത്തിലേക്ക് പ്രകടനവും തുടർന്ന് പുഷ്പാർച്ചനയും ഉണ്ടായി. ജില്ലാ സെക്രട്ടറി സി.എ. അജീർ, ബി.സജിത്ത് ലാൽ ,പി. സുനിൽ കുമാർ, പി. രത്‌നാകരൻ , എ.പി.കെ രാഘവൻ, കെ.കെ നാണു, കാരിച്ചി ശശി , കെ.വി.ദാമോദരൻ, വി.പി.ശശിധരൻ, പി.രജനി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Top