എൻ. രാമകൃഷ്ണൻ അനുസ്മരണം

പയ്യന്നൂർ: മൂന്ന് വർഷം കൊണ്ട് മോദി സർക്കാർ ഇന്ത്യയിൽ നടപ്പിലാക്കിയത് സാമ്പത്തിക ഫാസിസമാണെന്ന് റോജി.എം.ജോൺ എം എൽ എ പറഞ്ഞു. പയ്യന്നൂരിൽ ഇന്ദിര ഗാന്ധി മെമ്മോറിയൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച എൻ.രാമകൃഷ്ണൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഗ്മോ പ്രസിഡന്റ് കെ പി രാജേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.അമൃത രാമകൃഷ്ണൻ, ജസീർ പള്ളിവയൽ, എം കെ രാജൻ, സുധീപ് ജെയിംസ്‌, മുഹമ്മദ് ഷമ്മാസ് ,വി.സി നാരായണൻ, കെ ജയരാജ്, സതീശൻ കാർത്തികപ്പള്ളി, എം വിജേഷ് കുമാർ സംസാരിച്ചു.കെ ടി ഹരീഷ് സ്വാഗതവും പ്രഭാത് പി നന്ദിയും പറഞ്ഞു.

 

Leave a Reply

Top