എണ്ണ സംഭരണശാലക്കെതിരെ നാളെ കലക്ടറേറ്റ് ധർണ 

പയ്യന്നൂർ ∙ കണ്ടങ്കാളി– പുഞ്ചക്കാട് റെയിൽവേ ഗേറ്റ് മുതൽ കുഞ്ഞിമംഗലം ചങ്കുരിച്ചാൽ പാലം വരെ 130 ഏക്കർ നെൽവയലും തണ്ണീർതടങ്ങളും നികത്തി എണ്ണ സംഭരണശാല സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നെൽവയൽ– തണ്ണീർതട സംരക്ഷണ സമിതി നാളെ രാവിലെ 10.30നു കണ്ണൂർ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തും. ജനവികാരം മാനിക്കാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഇതിനായി പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ഓഫിസ് പ്രവർത്തനം നിർത്തലാക്കുക, പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന ധർണ കീഴാറ്റൂർ വയൽ സമരനായിക എൻ.ജാനകി അമ്മ ഉദ്ഘാടനം ചെയ്യും.

Leave a Reply

Top