ഇ.പി.തമ്പാന്‍ മാസ്റ്റര്‍ അനുസ്മരണം

കരിവെള്ളൂര്‍: സി.പി.എം. നേതാവും കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ഇ.പി.തമ്പാന്‍ മാസ്റ്ററുടെ ചരമവാര്‍ഷിക ദിനാചരണം കരിവെള്ളൂരില്‍ നടന്നു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി വത്സന്‍ പനോളി അനുസ്മരണപ്രഭാഷണം നടത്തി. കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനന്‍,സി.ഗോപാലന്‍, ജി.ഡി.നായര്‍, ഇ.പി.കരുണാകരന്‍, എം.രാഘവന്‍, പാവൂര്‍ നാരായണന്‍, എം.വി.അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Reply

Top