പി ബാലൻ മാസ്റ്റർ അനുസ്മരണം ഒക്ടോബർ 19 ന്

പയ്യന്നൂർ: സി.എം.പി പോളിറ്റ് ബ്യുറോ അംഗവും പ്രമുഖ സഹകാരിയുമായിരുന്ന പി. ബാലൻ മാസ്റ്ററുടെ ഒമ്പതാം ചരമ വാർഷികം ഒക്ടോബർ 19 ന് ആചരിക്കും. പി. ബാലൻ മാസ്റ്റർ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ഗവ: ആശുപത്രിക്കടുത്തുള്ള സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പത് മണിക്ക് പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. കാസർഗോഡ് ജില്ലാ പഞ്ചായത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്‌ഘാടനം ചെയ്യും. നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ: കെ.പി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തും. സി.എ.അജീർ അധ്യക്ഷനാകും.

ടി.ഐ മധുസൂദനൻ, അഡ്വ: ഡി.കെ. ഗോപിനാഥ്, എൻ.പി. ഭാസ്കരൻ, കെ.ടി. സഹദുള്ള, എം.പ്രദീപ് കുമാർ, ഡോ: വി.സി. രവീന്ദ്രൻ, പി. രത്‌നാകരൻ , സൈജുഷ്.സി തുടങ്ങിയവർ പ്രസംഗിക്കും. പോത്തേര കൃഷ്ണൻ സ്വാഗതവും കെ.വി. സത്യനാഥൻ നന്ദിയും പറയും.

സി.എം.പിയുടെ ആഭിമുഖ്യത്തിലും ബാലൻ മാസ്റ്ററുടെ ചരമ ദിനാചരണം നടത്തും. പ്രകടനവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉണ്ടാകും.

 

Leave a Reply

Top