തിക്കോടിയിലെ വാഹനാപകടത്തിൽ പയ്യന്നൂർ സ്വദേശി മരണപ്പെട്ടു

പയ്യന്നൂർ: കോഴിക്കോട് തിക്കോടിയിൽ ദേശീയ പാതയിൽ തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ എടാട്ടെ നിച്ചേര സജീവൻ (36) മരണപ്പെട്ടു. സജീവൻ ഓടിച്ച മിനിലോറിക്ക് എതിരെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ ആദ്യകാല ടാക്സി ഡ്രൈവർ കേളമ്പത്ത് മനോഹരൻ – നിച്ചേര കാർത്യായനി ദമ്പതികളുടെ മകനാണ്. പതിവായി തമിഴ് നാട്ടിൽ നിന്നും പെരുമ്പയിലേക്കു പച്ചക്കായ കൊണ്ടുവരുന്ന ലോറി ഡ്രൈവർ ആണ് സജീവൻ.
സഹോദരൻ സമേഷ് പെരുമ്പയിലെ ടാക്സി ഡ്രൈവർ ആണ്. മൃതദേഹം നാളെ രാവിലെ 8.30 ന് പെരുമ്പ ടാക്സി സ്റ്റാന്റിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 10.30 ന് ശവസംസ്‌കാരം നടക്കും.

 

Leave a Reply

Top