പെരുങ്കളിയാട്ടം: സംഘാടക സമിതി ഓഫിസ് ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂർ: 14 സംവൽസരങ്ങൾക്കു ശേഷം നടക്കുന്ന തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസ് പി .കരുണാകരൻ MP ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ.കെ.പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയായി. വർക്കിംഗ് ചെയർമാൻ പോത്തേരകൃഷ്ണൻ , വി.ബാലൻ,  ടി.വി.രജിത, പി.പി.ദാമോദരൻ , പി.യു രാജൻ , മുഖ്യകോയ്മ എ.കെ.ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി. വി.നാരായണൻ മാസ്റ്റർ സ്വാഗതവും കെ.വി.ഗോപാലൻ നന്ദിയും പറഞ്ഞു.

 

Leave a Reply

Top