പി.കെ.കുഞ്ഞികൃഷ്ണൻ അടിയോടിക്ക് സ്വീകരണം നൽകി

അബുദാബി: അബുദാബിയിൽ സന്ദർശനത്തിനെത്തിയ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും റിട്ട: അധ്യാപകനുമായ പി.കെ.കുഞ്ഞികൃഷ്ണൻ അടിയോടിക്ക് പയ്യന്നൂർ സൗഹൃദവേദി സ്വീകരണം നൽകി. അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ഓണാഘോഷ ചടങ്ങിൽ വെച്ച് മുൻ പ്രസിഡണ്ട്മാരായ വി. കെ ഷാഫിയും കെ.പി മുഹമ്മദ് സാദും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു . വൈസ് പ്രസിഡണ്ട് ബി. ജ്യോതിലാൽ അതിഥിയെ പരിചയപ്പെടുത്തി സംസാരിച്ചു . സൗഹൃദ വേദി ജനറൽ സെക്രട്ടറി കെ.കെ. ശ്രീവത്സന്റെ പിതാവാണ് കുഞ്ഞികൃഷ്ണൻ അടിയോടി. പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അധ്യക്ഷനായി.

Leave a Reply

Top