പയ്യന്നൂർ സൗഹൃദവേദി ഓണം – ഈദ് ആഘോഷം

അബുദാബി: പയ്യന്നൂർ സൗഹൃദവേദി അബുദാബി ചാപ്റ്റർ ഓണം- ഈദ് ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി യു.എ.ഇ . എക്സ്ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർകുമാർ ഷെട്ടി ഉത്ഘാടനം ചെയ്തു. സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. മജസ്റ്റിക്ക് ഒപ്റ്റിക്കൽസ് എം. ഡി . വി.കെ.ഹരീന്ദ്രൻ, യു.എ.ഇ.എക്സ് ചേഞ്ച് മീഡിയ വിഭാഗം തലവൻ കെ.കെ.മൊയ്തീൻകോയ, ഇന്ത്യ സോഷ്യൽ സെന്റർ വൈസ് പ്രസിഡണ്ട് ജയചന്ദ്രൻ നായർ,ഇന്ത്യ സോഷ്യൽ സെന്റർ ജനറൽ ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം, അബുദാബി മലയാളി സമാജം സെക്രട്ടറി എ.എം. അൻസാർ , ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത് ,ജയപ്രകാശ് വർക്കല , ടി.പി ഗംഗാധരൻ , ബ്രിജേഷ്. സി പി, അമർസിംഗ് ,തുടങ്ങിയവർ സംസാരിച്ചു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം മുൻ പ്രസിഡണ്ട് ദേവദാസിന് ചടങ്ങിൽ യാത്രയയപ്പു നൽകി. നാട്ടിൽ നിന്നെത്തിയ റിട്ട; അധ്യാപകൻ പി.കെ.കുഞ്ഞികൃഷ്ണൻ അടിയോടിയെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പയ്യന്നൂർ സൗഹൃദവേദിയുടെ സജീവ പ്രവർത്തകൻ അജിത്ത് കമ്മാടത്തിന്റെ പിതാവ് എം. പി. വി. നാരായണന്റെ വേർപാടിൽ ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി. കെ.കെ. ശ്രീവത്സൻ സ്വാഗതവും ജ്യോതിഷ് കുമാർ. പി നന്ദിയും പറഞ്ഞു.

മാവേലി എഴുന്നള്ളത്തുൾപ്പെടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായി. ചിത്ര ശ്രീവത്സൻ, ഷീബ രാജേഷ്, ജയൻ, രമേഷ്, രേവതി രവി, സിന്ധു രവി, സാമ്യ സുരേഷ്, പാർവ്വതി ജ്യോതിഷ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ആദ്വിക ശ്രീജിത്ത്, നവനീത് കൃഷ്ണ, ഗൗരി ജ്യോതിലാൽ, അനുനന്ദ വിനോദ് , ധനുഷ രാജേഷ് തുടങ്ങിയവർ നൃത്തങ്ങൾ അവതരിപ്പിച്ചു . പി.പി. ദാമോദരൻ , ക്ലിന്റ് പവിത്രൻ,ഷാഫി മംഗളം , അമീർ കലാഭവൻ തുടങ്ങിയവർ സ്കിറ്റ് അവതരിപ്പിച്ചു.

വി.കെ. ഷാഫി, വി.ടി.വി. ദാമോദരൻ ,യു. ദിനേശ് ബാബു, ജനാർദനദാസ് കുഞ്ഞിമംഗലം, കെ.ടി.പി. രമേഷ്, മധു , രാജേഷ് സി.കെ , അബ്ബാസ് , ദിലീപ്, രഞ്ജിത്ത് പൊതുവാൾ , രാജേഷ് പൊതുവാൾ, രാജേഷ് കോടൂർ, സുരേഷ് വളപ്പിൽ, പവിത്രൻ, അബ്ദുള്ള, ബി. ജ്യോതിലാൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Top