ഇ.ദേവദാസിന് യാത്രയയപ്പ് നൽകി

അബുദാബി: മുപ്പത്തി ഏഴ് വർഷം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന പയ്യന്നൂർ സൗഹൃദ വേദിയുടെ പ്രമുഖ പ്രവർത്തകനും മുൻ പ്രെസിഡന്റുമായ ഇ. ദേവദാസിനും ഭാര്യ ലീലാവതിക്കും സൗഹൃദ വേദി യാത്രയയപ്പ് നൽകി. ഇന്ത്യ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ വെച്ചാണ് യാത്രയയപ്പ് നൽകിയത്. സൗഹൃദ വേദിയുടെ മുൻ പ്രെസിഡന്റുമാർ കൂടിയായ ഇന്ത്യ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാമും ഇന്ത്യ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്തും ചേർന്ന് ദേവദാസിനെയും ലീലാവതിയെയും പൊന്നാട അണിയിച്ചു. പ്രസിഡന്റ് സുരേഷ് പയ്യന്നൂർ ഉപഹാരം നൽകി. ബി. ജ്യോതിലാൽ പരിചയപ്പെടുത്തി സംസാരിച്ചു. ദേവദാസ് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

 

 

 

Leave a Reply

Top