വേർപാട്:  എം.പി.വി. നാരായണൻ

പയ്യന്നൂർ: എടനാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം.പി.വി നാരായണൻ. (83 ) വാഹനാപകടത്തിൽ മരണപ്പെട്ടു. കുഞ്ഞിമംഗലം പഞ്ചായത് മുൻ അംഗമായിരുന്നു. എടാട്ട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവെച് റോഡ് മുറിച്ചുകടക്കുകയായിരുന്ന നാരായണനെ ആംബുലൻസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിയാരത്തുനിന്നും രോഗിയെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ആംബുലൻസ് നാരായണനെ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ഓട്ടോറിക്ഷയെയും ഇടിച്ചു. ഓട്ടോഡ്രൈവർ പിലാത്തറയിലെ എം സുരേശനെ പരിക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

ഭാര്യ. കമ്മാടത്ത് ലക്ഷ്മി കുട്ടിയമ്മ. മക്കൾ: അനിത.കമ്മാടത്ത്. (കുവൈറ്റ്), അജിത്ത്.കമ്മാടത്ത് (അബുദാബി) .മരുമക്കൾ: അരയമ്പത്ത് വിജയൻ ഷിമ . ശവസംസ്‌കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക് നടക്കും.

പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്ററിന്റെ സജീവ പ്രവർത്തകനായ അജിത് കുമാറിന്റെ പിതാവ് എം.പി.വി നാരായണന്റെ വേർപാടിൽ സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി

 

 

Leave a Reply

Top