ജനരക്ഷായാത്ര അമിത് ഷാ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂര്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പയ്യന്നൂരില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തു..രാജ്യം മുഴുവനുമുള്ള ബിജെപി പ്രവര്‍ത്തകരുടെ സംഘടിതരൂപമാണ് ജനരക്ഷായാത്രയെന്ന് അമിത്ഷാ പറഞ്ഞു. കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറിയതിനു ശേഷം 13 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ ജനരക്ഷാ യാത്ര സംഘടിപ്പിക്കുന്നത്. മാര്‍ക്‌സിസ്റ്റ് അക്രമത്തെക്കുറിച്ച് കേരളത്തിലെ ഒരോ പൗരനെയും അറിയിക്കുന്നതിനാണ് ഈ യാത്രയെന്നും അമിത്ഷാ വ്യക്തമാക്കി. കേരളത്തില്‍ മാത്രമല്ല, സി.പി.എമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ 17-ാം തീയതിവരെ ഡല്‍ഹിഡല്‍ഹിയിലെ സിപിഎം ഓഫീസിലേയ്ക്കും ഡല്‍ഹിയിലെ ബിജെപി പ്രവര്‍ത്തകര്‍ പദയാത്ര നടത്തും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തില്‍ സിപിഎം അക്രമത്തിനെതിരായ ധര്‍ണകള്‍ നടത്തുമെന്നും അമിത്ഷാ പറഞ്ഞു.

ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave a Reply

Top