ബി.ജെ.പി ജനരക്ഷാ യാത്ര: വൻ സുരക്ഷാ സന്നാഹങ്ങൾ

പയ്യന്നൂർ: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയുടെ സുരക്ഷാ കാര്യങ്ങളുടെ ചുമതല ഡി.ജി.പി നേരിട്ട് വഹിക്കും. ജാഥ ആരംഭിക്കുന്ന ഒക്ടോബർ മൂന്നിന് പയ്യന്നൂരിലും പിലാത്തറ വരെയുള്ള ദേശീയ പാതയിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം , വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നുള്ള വൻ പോലീസ് സന്നാഹം സുരക്ഷക്കായി എത്തിക്കഴിഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്‌ഘാടനം ചെയ്യുന്ന ജാഥക്കു കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ജാഥ തുടങ്ങുന്ന ദിവസം തളിപ്പറമ്പ് മുതൽ മഞ്ചേശ്വരം വരെയുള്ള ദേശീയ പാത പോലീസ് നിരീക്ഷണത്തിലും നിയന്ത്രണത്തിലും ആയിരിക്കും.

ഗതാഗത നിയന്ത്രണം: മം​ഗ​ലാ​പു​രം ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന ലോ​റി​ക​ള്‍, ടാ​ങ്ക​റു​ക​ള്‍, ക​ണ്ടെ​യ്‌​ന​റു​ക​ള്‍ എ​ന്നി​വ ത​ല​പ്പാ​ടി​യി​ലും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന​വ ത​ളി​പ്പ​റ​മ്പി​ലും പോ​ലീ​സ് ത​ട​യും.  ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന ദീ​ര്‍​ഘ​ദൂ​ര​ബ​സു​ക​ള്‍ പ​യ്യ​ന്നൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ പ്ര​വേ​ശി​ക്കാ​തെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം.  കാ​സ​ർ​ഗോ​ഡ് നി​ന്നു വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ പ​യ്യ​ന്നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് മു​ന്നി​ലെ കോ​റോം റോ​ഡി​ലൂ​ടെ മ​ണി​യ​റ വ​ഴി പി​ലാ​ത്ത​റ​യി​ലേ​ക്കു പോ​ക​ണം. രാ​മ​ന്ത​ളി, തൃ​ക്ക​രി​പ്പൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം ക​ട​ന്നു വ​രു​ന്ന ബ​സു​ക​ള്‍ കേ​ളോ​ത്ത് ബ​ദ​ര്‍ പ​ള്ളി​ക്കു സ​മീ​പം ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ചു തി​രി​ച്ചു പോ​ക​ണം. ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ള്‍ ബ​ദ​ര്‍​പ​ള്ളി-​ബൈ​പാ​സ് റോ​ഡി​ലൂ​ടെ ദേ​ശീ​യ​പാ​ത​യി​ലെ​ത്ത​ണം. ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കും റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​വും വ​ഴി ക​ട​ന്നു​പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്-​നി​ർ​ദി​ഷ്ട സ്റ്റേ​ഡി​യം റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം.

ഗാ​ന്ധി​പാ​ര്‍​ക്ക് റോ​ഡ്, സി​ഐ​ടി​യു റോ​ഡ്, നാ​യ​നാ​ര്‍ ആ​ശു​പ​ത്രി റോ​ഡ്, അ​മ്പ​ലം റോ​ഡ് എ​ന്നീ റോ​ഡു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. പ​ദ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന മു​റ​യ്ക്ക് എ​ടാ​ട്ട്, ഏ​ഴി​ലോ​ട്, കെ​എ​സ്ടി​പി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടും. ബി​ജെ​പി ദേ​ശീ​യാ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ​യു​ടെ രാ​വി​ലെ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്കാ​യി ആ​ളു​ക​ളെ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മു​ന്‍​സി​പ്പ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​ക്കു​ന്ന പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട ആ​ളു​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ആ​ളെ ഇ​റ​ക്കി​യ​ശേ​ഷം പി​ലാ​ത്ത​റ​യി​ലെ​ത്തി പാ​ര്‍​ക്ക് ചെ​യ്യ​ണം. ക​ണ്ണൂ​രി​ൽ നി​ന്നു വ​രു​ന്ന​വ​ർ കെ​എ​സ്ടി​പി റോ​ഡി​ലൂ​ടെ പ​ഴ​യ​ങ്ങാ​ടി-​മു​ട്ടം-​കു​ന്ന​രു-​പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ വ​ഴി യാ​ത്ര​ചെ​യ്താ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കൊ​ഴി​വാ​ക്കാ​നാ​കും. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പി​ക്കു​ന്ന ദി​ശാ​സൂ​ചി​ക അ​നു​സ​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്നി​നു പ​യ്യ​ന്നൂ​രി​ലെ മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ചി​ടും.

Leave a Reply

Top