മഹാത്മജിയുടെ പ്രതിമ അനാച്ഛാദനം ഒക്ടോ: 2ന്

പയ്യന്നൂര്‍: സര്‍വോദയ മണ്ഡലം പയ്യന്നൂരിന്റെ നേതൃത്വത്തില്‍ മഹാത്മജിയുടെ പ്രതിമയുടെ അനാച്ഛാദനം ഒക്ടോബര്‍ രണ്ടിന് രാവിലെ ഒന്‍പതിന് നടക്കും. പയ്യന്നൂര്‍ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. ഹൈസ്‌കൂള്‍ മുറ്റത്ത് സ്ഥാപിച്ച പ്രതിമയുടെ അനാച്ഛാദനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ശില്പി ദാമോദരന്‍ വെള്ളോറയാണ് രാഷ്ട്രപിതാവിന്റെ അർദ്ധകായ പ്രതിമ രൂപകല്‍പ്പന ചെയ്തത്. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷം വഹിക്കും. കെ.പി കുഞ്ഞിക്കണ്ണൻ, വി.പി. അപ്പുക്കുട്ടൻ, വി. ബാലൻ, എ.കെ. ശ്രീജ, പി.വി. ദാസൻ, ടി.ഐ. മധുസൂദനൻ, പി. ജയൻ, രാജഗോപാലൻ മാസ്റ്റർ, കെ.ടി. സഹദുള്ള, ടി.സി.വി ബാലകൃഷ്ണൻ, ബി. സജിത്ത് ലാൽ, കെ.വി. കൃഷ്ണൻ, ടി.വി വിനോദ്, സി.കെ. ബിന്ദു, ടി.എസ്.രാമചന്ദ്രൻ, ടി.രാഘവൻ, കെ.യു. നാരായണൻ മാസ്റ്റർ, എ.കെ.ഗോവിന്ദൻ മാസ്റ്റർ, എ.വി. രാഘവ പൊതുവാൾ , ശില്പി ദാമോദരൻ വെള്ളോറ എന്നിവർ പ്രസംഗിക്കും

Leave a Reply

Top