ഫിലിം ഡയറക്ടേഴ്സ് ക്ലബ് രൂപീകരിച്ചു

പയ്യന്നൂർ: ഉത്തര മലബാറിലെ സിനിമ സംവിധായകരുടെയും ചീഫ് അസോഷ്യേറ്റ് ഡയറക്ടർമാരുടെയും സംഗമം പയ്യന്നൂർ ജൂജൂ ഹോട്ടലിൽ നടന്നു. ആദ്യകാല സംവിധായകൻ പി.പി.ഗോവിന്ദൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രദീപ് ചൊക്ലി അധ്യക്ഷനായി. ഫിലിം ഡയറക്ടേഴ്സ് ക്ലബ് എന്ന കൂട്ടായ്മക്ക് രൂപം നൽകി. ലോഗോ പ്രകാശനം കൃഷ്ണൻ മുന്നാടും മോഹൻ പയ്യന്നൂരും ചേർന്നു നിർവഹിച്ചു.

മോഹൻ കുപ്ലേരി, ടി.കെ.സന്തോഷ്, കൃഷ്ണൻ മുന്നാട്, എം.ടി.അന്നൂർ, ഉൽപൽ വി. നായനാർ, മോഹൻ പയ്യന്നൂർ, ഗിരീഷ് കുന്നുമ്മൽ, ശ്രീജിത്ത് പലേരി എന്നിവർ പ്രസംഗിച്ചു. പി.പി.ഗോവിന്ദൻ (പ്രസിഡന്റ് ), മോഹൻ കുപ്ലേരി, പ്രദീപ് ചൊക്ലി (വൈസ് പ്രസി.), ശ്രീജിത്ത് പലേരി (ജന.സെക്രട്ടറി .), എം.ടി.അന്നൂർ, ബഷീർ കാഞ്ഞങ്ങാട് (സെക്ര.), ഗിരീഷ് കുന്നുമ്മൽ (ട്രഷറർ .) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

Top