ഉദാഹരണം സുജാതയിലൂടെ അനശ്വര നാട്ടിലെ താരമായി

പയ്യന്നൂർ : ഇന്നലെ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലെ മഞ്ജുവാരിയരുടെ മകളായി വേഷമിട്ട അനശ്വര നാട്ടിലെ താരമായി. പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അനശ്വര കരിവെള്ളൂർ കുണിയൻ സ്വദേശിനിയാണ്. സ്കൂൾ കലോത്സങ്ങളിൽ മോണോആക്ട്, കവിതാലാപനം, സ്കിറ്റ് എന്നിവയിലൂടെയാണ് കലാരംഗത്ത് എത്തിയത്. നാടക മത്സരങ്ങളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി. തുടർന്ന് ഗ്ലോബ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തി. മികച്ച നർത്തകി കൂടിയാണ് അനശ്വര. എറണാകുളത്ത് നടന്ന ഓഡിഷനിൽ ആറായിരം പേരിൽ നിന്നുമാണ് അനശ്വര തിരഞ്ഞെടുക്കപ്പെട്ടത് . വൈദ്യുതി വകുപ്പിലെ ജീവനക്കാരൻ രാജന്റെയും അങ്കണവാടി അധ്യാപിക ഉഷയുടെയും മകളാണ്

Leave a Reply

Top