ബി.ജെ.പി ജനരക്ഷാ യാത്ര നേതാക്കൾ പയ്യന്നൂരിലെത്തി

പയ്യന്നൂർ : ബിജെപിയുടെ ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് സംസ്ഥാന നേതാക്കൾ ഇന്നു പയ്യന്നൂരിലെത്തി . ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് എടാട്ട് ഗ്രീൻ പാർക്ക് ഹോട്ടലിൽ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി യോഗം ചേർന്നു.

യാത്രയുടെ അന്തിമ രൂപം ഇന്നലെ ഡൽഹിയിൽ നടന്ന ബിജെപി ദേശീയ സമിതി യോഗത്തിൽ ഉണ്ടായിട്ടുണ്ട്. ഒക്ടോബർ മൂന്നിന് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലെ ടൗൺ സ്ക്വയറിൽ ദേശീയ പ്രസിഡന്റ് അമിത് ഷാ ഉദ്ഘാടനം ചെയ്യും. തുടർന്നു പയ്യന്നൂർ മുതൽ പിലാത്തറ വരെ രക്ഷായാത്ര നടക്കും.   ജനരക്ഷായാത്രയിൽ പതിനായിരം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.

Leave a Reply

Top