സമരത്തിന് ഐക്യദാർഢ്യവുമായി ഡോ. രാജേന്ദ്രസിങ്

പയ്യന്നൂർ : പുഞ്ചക്കാട് റെയിൽവേ ഗേറ്റ് മുതൽ കുഞ്ഞിമംഗലം ചങ്കൂരിച്ചാൽ വരെ 130 ഏക്കർ നെൽവയലും തണ്ണീർത്തടങ്ങളും നികത്തി ഇന്ധന സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ നെൽവയൽ – തണ്ണീർത്തട സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ജലസംരക്ഷണ പ്രവർത്തകനും മഗ്‌സസെ അവാർഡ് ജേതാവുമായ ഡോ. രാജേന്ദ്രസിങ് പദ്ധതി പ്രദേശം സന്ദർശിച്ചു. നാളെ 4.30നു കണ്ടങ്കാളി ഗവ. ഹൈസ്കൂളിനു സമീപം ചേരുന്ന പൊതുയോഗത്തിൽ ഡോ. രാജേന്ദ്ര സിങ് പ്രസംഗിക്കും. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു ജനകീയസമരം ശക്തമാക്കാനാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ സമിതിയുടെ തീരുമാനം.

 

Leave a Reply

Top