പയ്യന്നൂര്‍ മിനിസിവില്‍ സ്റ്റേഷന്‍ നവീകരണം 30 ലക്ഷം രൂപ അനുവദിച്ചു.

പയ്യന്നൂര്‍ : പയ്യന്നൂര്‍ മിനിസിവില്‍ സ്റ്റേഷന്‍ മെച്ചപ്പെടുത്തുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി സി.കൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. 2015 ഒക്ടോബറിലാണ് 3.5 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പയ്യന്നൂര്‍ മിനിസിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പയ്യന്നൂരിലെ പ്രധാന ഗവണ്മെന്‍റ് ഓഫീസുകളാണ് പ്രസ്തുത ബില്‍ഡിംഗിൽ പ്രവര്‍ത്തിക്കുന്നത്. നിര്‍ദിഷ്ട പയ്യന്നൂര്‍ താലൂക്കിന്റെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുനതും ഇവിടെയാണ്. താലൂക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി ഓഫീസ് റൂം പാര്‍ട്ടീഷന്‍, മുറികളില്‍ ക്യാബിൻ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമായാണ് 30 ലക്ഷം രൂപയുടെ ഭരണാനുമതി ഗവണ്മെന്‍റ് നല്‍കിയത്.

ഫുഡ്‌ ആന്റ് സേഫ്റ്റി , ലോട്ടറി, എക്സൈസ് , ക്ഷീരവ്യവസായ ഓഫീസ് , ലാന്റ് ട്രിബ്യൂണല്‍ , സര്‍വ്വേ , ലേബര്‍ ഓഫീസ് , പെര്‍ഫോമന്‍സ് ഓഡിറ്റ് , വി.ച്ച്.എസ്.ഇ റീജണല്‍ ഓഫീസ് എന്നിവയാണ് മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഓഫീസുകള്‍.

Leave a Reply

Top