ശ്രീ നാരായണ വിദ്യാലയത്തിൽ സ്മരണിക പ്രകാശനവും ചുറ്റുമതിൽ സമർപ്പണവും

പയ്യന്നൂർ : സ്വാമി ആനന്ദതീർഥ സ്ഥാപിച്ച പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ പൂർവവിദ്യാർഥി സംഗമത്തിന്റെ ഭാഗമായി തയാറാക്കിയ സ്മരണികയുടെ പ്രകാശനവും പുതുതായി നിർമിച്ച ചുറ്റുമതിലിന്റെ സമർപ്പണവും സെപ്തംബര് 24നു രാവിലെ 9.30നു നടക്കും. സ്മരണിക പ്രകാശനം കഥാകൃത്ത് ടി.പത്മനാഭനും ചുറ്റുമതിൽ സമർപ്പണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും നിർവഹിക്കും. ഡോ. ആർ.സി.കരിപ്പത്ത് അധ്യക്ഷത വഹിക്കും. പ്രൊഫ: മുഹമ്മദ് അഹമ്മദ്, ഡോ: ഇ. ശ്രീധരൻ, കെ. ഗോവിന്ദൻ, സജീവ് ജോസഫ് എന്നിവർ പ്രസംഗിക്കും. രാമകൃഷ്ണൻ കണ്ണോം സ്മരണിക പരിചയപ്പെടുത്തും. എ. കുഞ്ഞമ്പു സ്വാഗതവും എൻ. രാഘവൻ നന്ദിയും പറയും.

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യുവപ്രതിഭ പുരസ്കാരം നേടിയ ഉണ്ണി കാനായി, ആനന്ദതീർഥ സ്മരണിക രൂപകൽപന ചെയ്ത അലോഷി ആഡംസ് എന്നിവരെ സ്വാതന്ത്ര്യസമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ ആദരിക്കും. തുടർന്ന് നടക്കുന്ന കവി സംഗമം നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്യും. എ.എസ് പ്രശാന്ത് കൃഷ്ണൻ അധ്യക്ഷം വഹിക്കും.

സംഘാടകരായ ഡോ. ആർ.സി.കരിപ്പത്ത്, രാമകൃഷ്ണൻ കണ്ണോം, കെ.പി.ദാമോദരൻ, എ.കുഞ്ഞമ്പു, എൻ.രാഘവൻ, കാരാട്ട് രാഘവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Top