ദക്ഷിണേന്ത്യന്‍ നൃത്ത സംഗീതോത്സവം തുടങ്ങി

പയ്യന്നൂര്‍: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ നൃത്ത സംഗീതോത്സവം ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനംചെയ്തു. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ പുറച്ചേരി അധ്യക്ഷതവഹിച്ചു. കെ.ശിവകുമാര്‍, ഇ.ഭാസ്‌കരന്‍, കെ.ജയരാജ്, പ്രാഫ. കെ.രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ബാംഗ്ലൂര്‍ എസ്.ശങ്കര്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു. ആര്‍.അച്യുതറാവു (വയലിന്‍), എസ്.അനിരുദ്ധ് ഭട്ട് (മൃദംഗം), ആര്‍.കാര്‍ത്തിക് (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കി. വെള്ളിയാഴ്ച ഷീല ഉണ്ണിക്കൃഷ്ണന്‍ ചെന്നൈയും സംഘവും ഭരതനാട്യം അവതരിപ്പിക്കും.

Leave a Reply

Top